
തിരുവനന്തപുരം: 25,26 തീയതികളിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ നടത്താനിരുന്ന സമരം മാറ്റിവച്ചതായി ഓൾ ഇന്ത്യ എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. മുംബൈയിൽ ബാങ്ക് മാനേജ്മെന്റുമായി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.കരാർ നിയമനം അവസാനിപ്പിക്കുക, ജോലി സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരത്തിനൊരുങ്ങിയത്. സമരം മാറ്റിവച്ചതോടെ ശനിയാഴ്ച മുതൽ ബക്രീദ് ദിവസമായ 27വരെ ബാങ്കുകൾ അടഞ്ഞു കിടക്കുമായിരുന്ന സാഹചര്യം ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |