ചേർത്തല: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും വയലാർ പി. ആർ. സിയുടെയും ആഭിമുഖ്യത്തിൽ വയലാർ പി.ആർ.സി സ്റ്റേഡിയത്തിൽ വോളിബാൾ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.സ്‌പോർട്സ് കൗൺസിൽ കോച്ചും ഇന്ത്യൻ നേവി താരവുമായിരുന്ന സിജു ജോസഫിന്റെ നേതൃത്വത്തിൽ രാവിലെയും വൈകിട്ടുമാണ് പരിശീലനം.ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു. കേരള വോളിബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് പ്രസിഡന്റ് .ആർ ബിജുരാജ് മുഖ്യപ്രഭാഷണം നടത്തി. എ.കെ.അജയകുമാർ അദ്ധ്യക്ഷനായി.യു.ജി.ഉണ്ണി സ്വാഗതം പറഞ്ഞു. പി.ജി.മുരളീധരൻ,ടി.വി.സന്തോഷ് കുമാർ,പി.ജി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |