
ആലപ്പുഴ: 2027ലെ സെൻസസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരുടെ
ആദ്യ ബാച്ചിനുള്ള പരിശീലനം ആരംഭിച്ചു. കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. 22 വരെ ആദ്യ ബാച്ചിന്റെ പരിശീലനം തുടരും. എ.ഡി.എം ബി.ജ്യോതി അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ സൂപ്രണ്ട് ആർ. ജയകുമാറിനാണ് പരിശീലന ചുമതല. ദീപ്തി ദിവാകരൻ, എൽ.മല്ലിക എന്നിവർ പരിശീലനം നയിച്ചു. സെൻസസിന്റെ ആദ്യഘട്ടം ജൂലായ് 12 മുതൽ 31 വരെയും രണ്ടാംഘട്ടം 2027 ഫെബ്രുവരി ഒന്ന് മുതൽ 28 വരെയുമാണ് നടക്കുക. ഐ.ടി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആദ്യ സെൻസസാണെന്ന പ്രത്യേകതയുമുണ്ട്. ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം 23 മുതൽ 25 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |