
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി രോഗീസൗഹൃദമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനകീയ ജാഗ്രത സമിതി യോഗം ആവശ്യപ്പെട്ടു. രോഗികളോടും ബന്ധുക്കളോടും മോശമായി പെരുമാറുന്ന ജീവനക്കാരുടെ എണ്ണം ആശുപത്രിയിൽ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. പരാതികൾ സ്വീകരിക്കാനും അതിന്മേൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അറിയിക്കുന്നതിനും കൃത്യമായ സംവിധാനം ഏർപ്പെടുത്തണം. വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വിശ്രമകേന്ദ്രങ്ങൾ തുറന്നു കൊടുക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണം .കാഷ്വാലിറ്റിയിൽ പ്രധാന ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് യു. എം .കബീർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുധീഷ് ആർ,ഹംസ കുഴിവേലി,പി. ജി. സജിമോൻ, അബ്ദുൽ ജബ്ബാർ പനച്ചുവട്,ഇ. ഹാഷിം, എ. നസീർ,അഷറഫ്, എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
