
ആലപ്പുഴ : ഏവൂർ ക്ലാസിക്കൽ ഡാൻസ് അക്കാദമിയുടെ ഇരുപത്തിനാലാമത് നൃത്ത അരങ്ങേറ്റം ആനന്ദനടനം മുട്ടം അനശ്വര ഓഡിറ്റോറിയത്തിൽ പ്രൊഫ.ഡോ.ബി. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി, കഥകളി, ക്ലാസിക്കൽ ഫോക്ക് തുടങ്ങിയ പരമ്പരാഗത ക്ഷേത്രകലകൾ അവതരിപ്പിച്ചു. കലാമണ്ഡലം നീതുകൃഷ്ണ, ഇന്ദു എസ്.നായർ, ശ്രവൺ എസ്. കുമാർ, സനൽ പത്മനാഭൻ, ജെ.എസ്. ജയചന്ദ്രൻ,പറവൂർ ബിനു മഹാദേവൻ, പ്രമോദ്കുമാർ, ഭാസി പൂങ്കാവ്, അനു പറവൂർ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾ പ്രൊഫ. ഡോ.ബി.ഗിരീഷ്‌കുമാറിനെയും ഗുരു കലാമണ്ഡലം നീതുകൃഷ്ണയെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |