SignIn
Kerala Kaumudi Online
Sunday, 24 May 2026 2.40 AM IST

അടൂർ ലൈഫ് ലൈനിൽ  സമഗ്ര ക്യാൻസർ വിഭാഗം ഉദ്ഘാടനംചെയ്തു 

life-line
ലൈഫ് ലൈൻ ആശുപത്രി സമഗ്ര ഒങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം കുര്യക്കോസ് മാർ ക്ളീമീസ് വലിയ മെത്രപ്പോലീത്ത നിർവഹിക്കുന്നു. റേഡിയേഷൻ ഒങ്കോളജി ദേശീയ പ്രസിഡന്റായ പ്രഫ. ഡോ.സി.എസ്. മധു, കാൻസർ ജനിതകശാസ്ത്രത്തിലും പ്രിസിഷൻ ഒങ്കോളജി മേഖലയിലും പ്രമുഖ വിദഗ്ധനായ പ്രഫ. ഡോ. രാജീവ് സരിൻ (ടാറ്റാ ഹോസ്പിറ്റൽ, മുംബൈ), ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ്.പാപ്പച്ചൻ, ലൈഫ് ലൈൻ മെഡിക്കൽ ഒങ്കോളജി വിഭാഗം മേധാവി ഡോ.ശ്രീലതാ നായർ, ചാപ്ലിൻ റവ.സി.ജോസഫ്, ഫാ.ഫിലിപ്പോസ് ഡാനിയേൽ എന്നിവർ സമീപം

അടൂർ: ലൈഫ് ലൈൻ മൾട്ടിസ്‌പെഷ്യാൽറ്റി ആശുപത്രിയിലെ സമഗ്ര ക്യാൻസർ ചികിത്സാ സേവനങ്ങളുടെയും സർജിക്കൽ ഒങ്കോളജി, മെഡിക്കൽ ഒങ്കോളജി, ഒങ്കോജനറ്റിക്സ് വകുപ്പിന്റെയും ഉദ്ഘാടനം ഓർത്തഡോക്സ് സഭ വലിയ മെത്രപ്പൊലീത്ത കുര്യക്കോസ് മാർ ക്ളീമീസ് നി‌ർവഹിച്ചു. ആശുപത്രി ചെയർമാൻ ഡോ.എസ്.പാപ്പച്ചൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ലൈൻ ജനറ്റിക്സ് വിഭാഗം മേധാവി ഡോ.ശ്രീലതാ നായർ സ്വാഗതവും, സി.ഇ.ഒ ഡോ.ജോർജ് ചാക്കച്ചേരി നന്ദിയും പറഞ്ഞു.
പാരമ്പര്യ ക്യാൻസറുകളുടെ ജനിതകശാസ്ത്രം എന്ന വിഷയത്തിലുള്ള സമ്മേളനത്തിൽ റേഡിയേഷൻ ഒങ്കോളജി ദേശീയ പ്രസിഡന്റായ ഡോ.സി.എസ്.മധു മുഖ്യാതിഥിയായിരുന്നു. ഡോ.രാജീവ് സരിൻ (ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബയ് ) മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അടൂർ ചാപ്റ്റർ പ്രസിഡന്റും ലൈഫ് ലൈൻ ആശുപത്രി ഗൈനെക്കോളജി വിഭാഗം മേധാവിയുമായ ഡോ.ബി.പ്രസന്ന കുമാരി, ലൈഫ് ലൈൻ ജനറ്റിക്സ് വിഭാഗം മേധാവി ഡോ ശ്രീലത നായർ, മെഡ്ജിനോംസ് ജനിറ്റിസിസ് ഡോ.പ്രശാന്ത് ബഗാലി, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പാനൽ ചർച്ചയിൽ ഡോ രാജീവ് സരിൻ മോഡറേറ്റർ ആയിരുന്നു. കൺസൾറ്റന്റ് ഹെമറ്റോളജിസ്റ്റ് ഡോ.രേഷ്മ ബെൻസൺ, കൺസൾറ്റന്റ് ഒങ്കോളജിസ്ര് ഡോ.അഞ്ചു ഫർസാന, കൺസൾറ്റന്റ് പത്തോളജിസ്റ്റ് ഡോ.എബ്രഹാം ജോൺ, കൺസൾറ്റന്റ് ഒങ്കോ സർജൻ ഡോ.ജിനോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. അടൂർ ലൈഫ് ലൈൻ മൾട്ടിസ്‌പെഷ്യൽറ്റി ആശുപത്രിയിൽ ഇത്തരം ക്യാൻസർ തിരിച്ചറിയുന്നതിനുള്ള സംവിധാനം മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിൽ സുസജ്ജമാണെന്ന് ചെയർമാൻ ഡോ.എസ്.പാപ്പച്ചൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL