
കൊച്ചി: സിറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് ഇന്ന് എഴുപതാം പിറന്നാൾ. ഇന്ന് രാവിലെ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അദ്ദേഹം കുർബാന അർപ്പിക്കും. വൈകിട്ട് ലളിതമായ ചടങ്ങിൽ പിറന്നാൾ ആഘോഷിക്കും.
തൃശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പിന്റെയും ത്രേസ്യയുടെയും 10 മക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നായിരുന്നു ജനനം. 1980 ഡിസംബർ 21ന് തൃശൂർ രൂപതാദ്ധ്യക്ഷൻ ജോസഫ് കുണ്ടുകുളം പൗരോഹിത്യം നൽകി.തൃശൂർ അതിരൂപതയുടെ വൈസ് ചാൻസലറായും ബിഷപ്പ് കുണ്ടുകുളത്തിന്റെ സെക്രട്ടറിയായും മതബോധനകേന്ദ്രം ഡയറക്ടറായും അതിരൂപത ചാൻസലറായും മേരിമാതാ മേജർ സെമിനാരിയുടെ പ്രഥമ റെക്ടറായും വികാരി ജനറാളായും സേവനം അനുഷ്ഠിച്ചു. 2010 ഏപ്രിൽ 10ന് സഹായമെത്രാനായി അഭിഷിക്തനായി.
2017ൽ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും നിയമിതനായി. കർദിനാൾ ജോർജ് ആലഞ്ചേരി വിരമിച്ചപ്പോൾ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 2024 ജനുവരി 11 നായിരുന്നു സ്ഥാനാരോഹണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |