
കാക്കനാട് : കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ ബി.കോം (ഓണേഴ്സ്) പ്രോഗ്രാമിന് അന്താരാഷ്ട്ര പ്രൊഫഷണൽ അക്കൗണ്ടിംഗ് ബോഡിയായ സി.പി.എ. (സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്) ഓസ്ട്രേലിയയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ കലാലയമാണ് രാജഗിരി. ആഗോള നിലവാരമുള്ള പാഠ്യപദ്ധതി ഉറപ്പാക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ രാജഗിരിയും ഇടംപിടിച്ചു. ഈ അംഗീകാരത്തോടെ രാജഗിരിയിലെ ബി.കോം (ഓണേഴ്സ്) വിദ്യാർത്ഥികൾക്ക് സി.പി.എ. ഓസ്ട്രേലിയയുടെ ഫൗണ്ടേഷൻ ലെവൽ പരീക്ഷകളിൽ ഇളവ് ലഭിക്കും. രാജഗിരിയുടെ പാഠ്യപദ്ധതി ആഗോള മാനദണ്ഡങ്ങൾ പുലർത്തുന്നതിനാലാണ് ഈ പദവി ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |