
കൊച്ചി: വിഷു വിപണി മുന്നിൽക്കണ്ട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വേനൽക്കാല പച്ചക്കറി കൃഷി വൻവിജയമായി. 102 കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ 31.78 ടൺ വിവിധ പച്ചക്കറികളും 43.80 ടൺ കണിവെള്ളരിയും വിപണിയിൽ എത്തിച്ചു. കുടുംബശ്രീ അംഗങ്ങളും വനിതാ കർഷകസംഘങ്ങളും (ജെ.എൽ.ജി) ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് കൃഷി ചെയ്തത്. കണിവെള്ളരി, കുക്കുംബർ, പയർ, തക്കാളി, വഴുതന, വെണ്ടയ്ക്ക, പടവലങ്ങ, ചീര, പച്ചമുളക്, വാഴ, കോവയ്ക്ക, ചേന എന്നിവയായിരുന്നു പ്രധാന വിളകൾ. പ്രാദേശികമായി ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികൾ വിപണിയിൽ ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |