
കൊച്ചി: രാജ്യത്തെ വിവിധ ബാങ്കുകളിൽനിന്നു വിരമിച്ച പെൻഷൻകാരുടെ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷന്റെ ദേശീയ സമ്മേളനം ഏപ്രിൽ 28, 29 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ നടക്കും. ബാങ്ക് പെൻഷൻകാരുടെ ദീർഘകാല ആവശ്യങ്ങളായ പെൻഷൻ പരിഷ്കരണം, കുടുംബ പെൻഷൻ വർദ്ധന, മെഡിക്കൽ ആനുകൂല്യങ്ങൾ, കുടിശിക തീർപ്പാക്കൽ എന്നിവ ചർച്ചയാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ബാങ്ക് പെൻഷൻകാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് ജനറൽ കൺവീനർ ബി. ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |