SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.04 PM IST

ഇടപ്പള്ളി- മൂത്തകുന്നം ഹൈവേ; ഭായിമാരില്ല,​ പണി നീളും

Increase Font Size Decrease Font Size Print Page
nh

കൊച്ചി: ആയിരക്കണക്കിന് ആളുകളുടെ യാത്രാദുരിതത്തിന് അറുതിയാകുന്ന ഇടപ്പള്ളി- മൂത്തകുന്നം ആറുവരി പാതയുടെ പൂർത്തീകരണം ആഗസ്റ്റിൽ പൂർത്തിയാകുമോ എന്ന കാര്യത്തിൽ ആശങ്ക. പലയിടങ്ങളിലും നിർമ്മാണം പകുതി പോലും ആയിട്ടില്ലെന്നതാണ് പ്രധാന പ്രശ്‌നം. ചിലയിടങ്ങളിൽ പാതിവഴിയിൽ നിർമ്മാണം നിർത്തി മറ്റ് ഭാഗങ്ങളിലേക്ക് കടന്നു.

അതേസമയം മുൻ നിശ്ചയിച്ചത് പ്രകാരം ആഗസ്റ്റിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് എൻ.എച്ച്.എ.ഐയും കരാറെടുത്ത നിർമ്മാണ കമ്പനിയായ ഓറിയന്റൽ കൺസ്ട്രക്ഷൻസും വ്യക്തമാക്കുന്നു. ഇടപ്പള്ളി-മൂത്തകുന്നം വരെയുള്ള ഭാഗത്തെ 24കിലോമീറ്ററിലെ നിർമ്മാണം 30 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനാണ് എൻ.എച്ച്.എ.ഐ ലക്ഷ്യമിടുന്നതെന്നായിരുന്നു 2022 ഒക്ടോബറിലെ വാദം.

എന്നാൽ, പിന്നീട് പലപ്പോഴും നിർമ്മാണത്തിന്റെ വേഗത കുറഞ്ഞു.

തടസങ്ങളൊഴിയാതെ

സ്ഥലമേറ്റെടുപ്പുമായും നഷ്ടപരിഹാരവുമായും ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളും പ്രശ്‌നങ്ങളുമാണ് തുടക്കത്തിൽ നിർമ്മാണത്തിന്റെ വേഗത കുറച്ചത്. പിന്നീട് പണിയുടെ വേഗം കൂടിയെങ്കിലും മണ്ണ് കിട്ടാതിരുന്നത് മുതൽ തടസങ്ങൾ വീണ്ടും വന്നു കൊണ്ടിരുന്നു.

ഇടവേളകളിൽ വന്ന തിരഞ്ഞെടുപ്പുകൾ

അന്യ സംസ്ഥാനക്കാരായ തൊഴിലാളികൾ നാട്ടിലേക്ക് പോയത്
 കനത്ത വേനൽ

15 പാലങ്ങൾ

ദേശീയപാത 66ന്റെ ഭാഗമായ ഇടപ്പള്ളി-മൂത്തകുന്നം പാതയിൽ ഏഴ് വലിയ പാലങ്ങളും എട്ട് ചെറിയ പാലങ്ങളുമാണ് നിർമ്മിക്കുന്നത്. ഇതിലേറെയും പൂർത്തിയായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 50 മീറ്ററിലധികം നീളമുള്ള സ്പാനുകൾക്ക് ഏറ്റവും അനുയോജ്യമായ 'ബാലൻസ്ഡ് കാന്റിലിവർ' രീതിയാണ് പാലങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.


കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ
ചേരാനല്ലൂർ, കോട്ടുവള്ളി, വരാപ്പുഴ, വടക്കേക്കര, ആലങ്ങാട് പഞ്ചായത്തുകൾ
പറവൂർ മുൻസിപ്പാലിറ്റി
ഇടപ്പള്ളി

ആകെ ദൂരം- 24 കിലോമീറ്റർ
ഏറ്റെടുത്തത്- 30ഹെക്ടറിലേറെ
ടെൻഡർ ക്ഷണിച്ചത് - ജൂലായ് 6, 2021
എസ്റ്റിമേറ്റ് തുക- 1,501.47കോടി

നഷ്ടപരിഹാരം നൽകിയത്
ഭൂമിയുടെ വില + വീടിന്റെ എസ്റ്റിമേറ്റ് തുക + വീട് പൂർണമായി ഒഴിഞ്ഞ് പോകേണ്ടി വന്നാൽ 2.86ലക്ഷം അധിക തുക

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.