
കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2026 ജനുവരി സെഷനിൽ പ്രവേശനം നേടിയ പഠിതാക്കൾക്ക് പ്രോഗ്രാം മാറ്റുന്നതിനും നാലുവർഷ ബിരുദ ഒന്നാം സെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനും ഏപ്രിൽ 20 മുതൽ 26 വരെ അവസരം. സർവകലാശാലാ പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കാം.
ബി.എ. ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.കോം, ബി.ബി.എ എന്നീ നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ അഡ്മിഷൻ നേടിയവർ അടിയന്തരമായി ഒന്നാം സെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.
രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് പരീക്ഷാ രജിസ്ട്രേഷൻ സാധിക്കില്ല. സെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ നാലുവർഷ ബിരുദ പഠിതാക്കൾക്ക് പിന്നീട് പ്രോഗ്രാം മാറ്റം അനുവദിക്കില്ല.
അപേക്ഷിക്കാൻ :www.erp.sgou.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |