കരുനാഗപ്പള്ളി: തഴവ, പാവുമ്പ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക, തഴവയിലെ കാട്ടുപന്നി ശല്യത്തിനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ഉപരോധവും നടത്തി. ഉപരോധ സമരത്തിന് അഡ്വ: എം.എ. ആസാദ്, കെ.പി. രാജൻ, തഴവ ബിജു, തുളസീധരൻ, അഡ്വ: ബി. അനിൽകുമാർ, ഇന്ദ്രജിത്ത്, ജയലക്ഷ്മി, സുന്ദരകുമാർ, സിംല ദേവി, ദീപ ഘോഷ്, ബിന്ദു കോട്ടൂർ,സലീന മജീദ്,ബിന്ദുവിത്തൂർ, ശാമില ബദർ,ലിജ കുറ്റിവട്ട, എ.എ. റഷീദ്, പാപ്പാൻ കുളങ്ങര സലിം, മേലൂട്ട് പ്രസന്നകുമാർ,മറ്റത്ത് ശശി, നിഷാദ് എന്നിവർ നേതൃത്വം നൽകി കുടിവെള്ളക്ഷാമം പരിഹരിക്കാൻ കനാലുകൾ തുറന്നു വിടാമെന്നും ടാങ്കറുകളിൽ കൂടുതൽ കുടിവെള്ളം എത്തിക്കാമെന്നും കാട്ടുപന്നി ശല്യത്തിന് ഷൂട്ടർമാരെ അടിയന്തരമായി നിയമിക്കാമെന്നുമുള്ള ഉറപ്പിൻമേൽ ഉപരോധം അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |