അഞ്ചൽ::കോളത്ത് തച്ചിറവിള കെ.സി. ഗോവിന്ദൻ മെമ്മോറിയൽ കുടുംബയോഗം ട്രസ്റ്റ് വാർഷികവും കുടുംബ സംഗമവും അഞ്ചൽ വൈറ്റ് പാലസ് ഓഡിറ്റോറിയത്തിൽ പത്തനംതിട്ട എ.ഡി.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ടി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. കസ്റ്റംസ് കളക്ടറും ട്രസ്റ്റ് ഉപദേഷ്ടാവുമായ എൻ.ശശിധരൻ. മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ദിവ്യ സുമൻ, അഡ്വ. ജി. സുരേന്ദ്രൻ, എൻ. ശ്രീധരൻ, കെ. രാജപ്പൻ ഏറം, എസ്. ശ്യാമപ്രസാദ്, സാബു ലക്ഷ്മണൻ, വി. ഗോപിക്കുട്ടൻ, ജി. അജയകുമാർ, അഡ്വ.വി. ശ്രീലത, അഡ്വ. ആർ.എസ്. മിനി, എൽ. അനിൽകുമാർ, വി. ബീന, എസ്. ഷാനസ് തുടങ്ങിയവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ ഉദയകുമാർ സ്വാഗതവും ട്രസ്റ്റ് പി.ആർ.ഒ. സി.കെ. ഷാജിലാൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |