
ആറ്റിങ്ങൽ: അരുമയായി വളർത്തുന്ന പൂച്ച അണലിക്കുഞ്ഞുങ്ങളെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ.ആറ്റിങ്ങൽ തുമ്പിക്കോട്ടുകോണത്തെ വീട്ടിലായിരുന്നു സംഭവം.അടുക്കളയോട് ചേർന്ന പുരയിടത്തിൽ നിന്ന് 7 പാമ്പിൻകുഞ്ഞുങ്ങളെയാണ് പൂച്ച പിടിച്ചത്.ആൾസഞ്ചാരമുള്ള സ്ഥലത്തായിരുന്നു അണലിക്കൂട്ടമുണ്ടായിരുന്നത്.പൂച്ചയുടെ പാമ്പ് പിടിത്തം കണ്ടതോടെ വീട്ടുകാർ പാമ്പ് പിടിത്തക്കാരനായ രാജേഷ് തിരുവാമനയെ വിവരമറിയിച്ചു.തുടർന്ന് ഇദ്ദേഹം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 3 എണ്ണത്തെ കൂടി പിടികൂടി. പിന്നാലെ ഈ സ്ഥലത്ത് തീയിട്ടപ്പോൾ രണ്ട് കുഞ്ഞുങ്ങളെ കൂടി കിട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |