SignIn
Kerala Kaumudi Online
Monday, 25 May 2026 7.53 AM IST

പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമണം: ഒരാൾ അറസ്റ്റിൽ

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽക്കയറി വധഭീഷണി മുഴക്കുകയും വീട് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ മലയിൻകീഴ് പൊലീസിന്റെ പിടിയിൽ.മലയിൻകീഴ് മേപ്പൂക്കട മൈലോട് അമ്പലത്തറയ്ക്കൽ പുത്തൻവീട്ടിൽ വി.പ്രമോദാണ്(36) പിടിയിലായത്. അണപ്പാട് ബി.ജെ.പി വാർഡ് അംഗം ചന്ദ്രലേഖയുടെ കുന്നുംപാറ കുഴുമം (അശ്വതിഭവൻ) വീട്ടിലാണ് കഴിഞ്ഞ ദിവസം മൂന്നംഗ സംഘം അതിക്രമിച്ച് കയറിയത്. ചന്ദ്രലേഖയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി. ഇവരുടെ വസ്ത്രം വാൾകൊണ്ട് കീറുകയും ചെയ്തു. നിലവിളിച്ചപ്പോൾ അക്രമി സംഘം പുറത്തിറങ്ങി വീടിന്റെ ജനൽ ഗ്ലാസ് അടിച്ച് തകർത്തശേഷമാണ് മടങ്ങിയത്. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങളാണ്
അക്രമത്തിന് കാരണമെന്നും സംഘത്തിലെ രണ്ടുപേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL