
തൃശൂർ: ചിത്രകാരനും ശിൽപ്പിയും ഫോട്ടോഗ്രഫറും അദ്ധ്യാപകനുമായ ആർ.കെ.ചന്ദ്രബാബുവിന്റെ അമ്പതോളം ചിത്രങ്ങളുടെ പ്രദർശനം തൃശൂർ ലളിതകലാ അക്കാഡമിയിൽ നാളെ തുടങ്ങും. പറക്കുന്ന ജീവിതത്തിലെ കറുത്ത കല്ലുകൾ എന്ന നാമകരണത്തിലുള്ള അക്രിലിക് ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടാവുക. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം ലളിതകലാ അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് രാവിലെ 11ന് ഉദ്ഘാടനംചെയ്യും. ചലച്ചിത്ര നിരൂപകൻ ഐ.ഷൺമുഖദാസ് അദ്ധ്യക്ഷനാകും. ചിത്രകാരന്മാരായ കെ.എൻ.ദാമോദരൻ, ഗോപു പട്ടിത്തറ, എൻ.ബി.ലതാദേവി, എഴുത്തുകാരി ലിസ ഷാജി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |