SignIn
Kerala Kaumudi Online
Saturday, 23 May 2026 7.15 PM IST

മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ, ലീഗ് കൂടെയുണ്ടാകും; നിലപാട് വ്യക്തമാക്കി പാണക്കാട് സാദിഖലി തങ്ങൾ

sadikhali-thangal

മലപ്പുറം: കേരളത്തിൽ അധികാരമേൽക്കാൻ പോകുന്ന യുഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഒരു മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യുഡിഎഫിലെ കരുത്തുറ്റ ഘടകകക്ഷിയായ ലീഗിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

'മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോൺഗ്രസാണ്. എന്നാൽ ഈ വിഷയത്തിൽ ലീഗുമായി ചർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫിൽ തർക്കങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ട. അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയിലാണ് ഇത്തരം ചർച്ചകൾ നടക്കുന്നത്. മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് കോൺഗ്രസുമായി ആലോചിച്ച് തീരുമാനമെടുക്കും. യോഗ്യതയുള്ളവർക്ക് മാത്രമേ ലീഗിൽ മന്ത്രിസ്ഥാനം നൽകൂ.

പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ പ്രവർത്തനം മികച്ചതാണ്. കൃത്യമായ കാരണങ്ങൾ സഹിതം ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. വനിതാ സ്ഥാനാർത്ഥികളെ നിർത്തിയതിൽ ലീഗിനെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയം. ഇത്തരം വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്ന് ജനം തെളിയിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി മന്നോട്ട് പോകും അനാവശ്യ വിവാദങ്ങൾക്കില്ല'- പാണക്കാട് സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THANGAL, LATESTNEWS, MUSLIM LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA