
കുട്ടനാട്: കൈനകരി പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം 25 അങ്കണവാടികൾക്ക് മിക്സി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ധന്യവിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ഡി.രവി അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുകു, മെമ്പർമാരായ ദീപ ശക്തി , മനീഷ അജീഷ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജി ബോണി, മേബിൾ, സന്തോഷ് പട്ടണം, സെക്രട്ടറി അഭിലാഷ്, ഐ.സി ഡി.എസ്. സൂപ്പർവൈസർ സിബി ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
