കൊടുവള്ളി: പാലക്കുറ്റി എ.എം. എൽ.പി സ്കൂൾ വാർഷികാഘോഷവും, വിരമിക്കുന്ന അദ്ധ്യാപികയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും നഗരസഭ ചെയർപേഴ്സൺ സഫിന ഷമീർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി. പി. നാസർകോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപിക ടി.കെ. സ്മിതക്കുള്ള ഉപഹാരം സഫിനാ ഷമീർ സമ്മാനിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സി.പി. അബ്ദുൽ ഖാദർ, ഷീബ, അബ്ദുറഹീം എന്നിവർ ഉപഹാരങ്ങൾ നൽകി. സി.കെ.സി. റഫീഖ്, കെ. സുരേന്ദ്രൻ , ടി.വി. മജീദ് ,ടി.കെ. മുഹമ്മദ്, പ്രൊ. അബ്ദുറഹിമാൻ , സി.പി. അബ്ദുള്ള കോയ തങ്ങൾ , അഷ്റഫ് വാവാട്, ജംഷീറ , ഫസൽ പന്നിയൂക്കിൽ, എം.സൈനബ,പി.ടി. ഷാജിർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |