കോഴിക്കോട്: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്‌സ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ഇന്നു മുതൽ 23 വരെ പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ്, സാഹിത്യകാരൻ കൽപറ്റ നാരായണൻ, എം.കെ. രാഘവൻ എം.പി തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും. ശമ്പള പരിഷ്കരണം, ഡി.എ കുടിശ്ശിക, ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ സാമ്പത്തിക ബാദ്ധ്യതകൾ തുടങ്ങി വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. പൊതുസമ്മേളനം, വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം, വനിതാസമ്മേളനം തുടങ്ങിയവയും നടക്കും. വാർത്താസമ്മേളനത്തിൽ എൻ.സി.അബ്ദുള്ളക്കുട്ടി, പി.കൃഷ്ണപ്രസാദ്, മനോജൻ കെ.കെ, ജി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |