മാനന്തവാടി: പടമല മണിയില ബിജീഷിന്റെ വീടിന് സമീപം മാളം പൊളിച്ച് പിടിച്ചത് 26 പാമ്പുകളെ!.റോഡരികിൽ കാൽ നടയാത്രക്കാർ മാളത്തിൽ നിന്നും തല പുറത്തേക്കിടുന്ന മൂർഖനെ കണ്ടതോടെയാണ് പാമ്പിനെ പിടിക്കാനായി വടക്കേ വയനാട് വനം വകുപ്പിന്റെ പാമ്പു സംരക്ഷകൻ സുജിത്ത് വയനാടിനെ വിളിച്ചുവരുത്തിയത്. .പ്രദേശവാസികളുടെ സഹായത്തോടേ മാളം പൊളിച്ചു നോക്കിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല.പിന്നീട് മാളത്തിൽ വെള്ളം നിറച്ചപ്പോൾ പുറത്തേക്ക് വന്നത് ഒരു മൂർഖൻകുട്ടി.പിന്നീട് തുടരെത്തുടരെ പാമ്പുകൾ പുറത്തേക്കു വന്നുതുടങ്ങി.എല്ലാറ്റിനെയും പിടിച്ചപ്പോൾ ഒടുവിൽ തള്ളപ്പാമ്പും പുറത്തേക്ക് വന്നു.അങ്ങനെ 26 പാമ്പുകളേയും പിടികൂടി വനപാലകർക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |