മലപ്പുറം: ഹൗസ് ലിസ്റ്റിങ് ആൻഡ് ഹൗസിങ് സെൻസസ് 2027ന്റെ ഭാഗമായി ഉദ്യോഗസ്ഥർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവരുടെ ത്രിദിന ജില്ലാതല പരിശീലനം മലപ്പുറം സിവിൽ സ്റ്റേഷനിലെ കൈറ്റ് പരിശീലന ഹാളിൽ ആരംഭിച്ചു. പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. 25 വരെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം നടക്കുന്നത്. സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എം.ഹാരിസ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർകക ഷഹ്ന കാരാടൻ പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി.
ജില്ലാ കളക്ടറാണ് ജില്ലയിൽ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പ്ലാനിങ് ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ, ജില്ലാ ഐ.ടി.മിഷൻ പ്രൊജക്ട് ഡയറക്ടർ എന്നിവരാണ് അഡീഷണൽ സെൻസസ് ഓഫീസർമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |