മലപ്പുറം: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പിഴ തുകകൾ പകുതി തുകയ്ക്ക് അടച്ചുതീർക്കാൻ അവസരം. സർക്കാരിന്റെ പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായാണ് അവസരമുള്ളത്. 2024 ഡിസംബർ 31 വരെ ചാർജ് ചെയ്ത ഇ-ചലാനുകൾക്കാണ് ഇളവ് ലഭിക്കുക. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ പിടികൂടിയ കേസുകൾക്കും നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസുകൾക്കും ഈ ഇളവ് ബാധകമാണ്. ഒറ്റത്തതവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി ഇന്നും 25നും മലപ്പുറം എസ്.പി ഓഫീസ് അനക്സ് ഹാളിൽ നടത്തുന്ന അദാലത്തിൽ പിഴ തുക തീർപ്പാക്കാൻ അവസരമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയാണ് അദാലത്ത്. യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ മുഖേന പണമടയ്ക്കാം. നേരിട്ട് പണം സ്വീകരിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
