കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് മനോഹരമായ ഭാവനയോടെയുള്ള നിർമിതിയെന്ന് കവിയും ഗാനരചയിതാവുമായ പി.കെ ഗോപി. ദുഃഖവും പ്രതീക്ഷയും ഇടകലർന്ന അതിജീവനത്തിന്റെ നേർക്കാഴ്ചയാണിത്. നിർമ്മാണത്തിലെ അപാകത മാദ്ധ്യമങ്ങളിൽ വാർത്തയായി വരുന്നുണ്ട്. എത്രമാത്രം വാസ്തവമുണ്ടെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ദുരന്ത സമയത്ത് ചൂരൽമലയിലും മുണ്ടക്കൈയിലും ഉയർന്നത് രോദനമായിരുന്നുവെങ്കിൽ ഇവിടെ പ്രതീക്ഷാനിർഭരമായ കാഴ്ചയാണെന്നും പി.കെ ഗോപി അഭിപ്രായപ്പെട്ടു. ടൗൺഷിപ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവർഷം മുമ്പത്തെ ചൂരൽമലയും മുണ്ടക്കൈയിലും കൂട്ട നിലവിളിയും കരഞ്ഞു തളർന്ന കുറെ കണ്ണുകളെയുമാണ് കണ്ടത്. ആർക്കും അവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു. എന്നാൽ സർക്കാർ അവർക്ക് പ്രതീക്ഷ നൽകി. കവിതയും ആലപിച്ചാണ് അദ്ദേഹം ടൗൺഷിപ്പിൽ നിന്ന് മടങ്ങിയത്. സുഹൃത്തുക്കളോടൊപ്പമായിരുന്നു എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |