SignIn
Kerala Kaumudi Online
Monday, 25 May 2026 8.57 AM IST

'പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു, രക്തസാക്ഷി കുടുംബങ്ങൾ എനിക്ക് വോട്ട് ചെയ്‌തു'

v-kunhikrishnan

കണ്ണൂർ: സിപിഎം തിരുത്തലിന് തയ്യാറായില്ലെങ്കിൽ കേരളം ബംഗാൾ ആകുമെന്ന് നിയുക്ത എംഎൽഎ വി കുഞ്ഞികൃഷ്‌ണൻ. രക്തസാക്ഷി കുടുംബങ്ങൾ ഉൾപ്പെടെ തനിക്ക് വോട്ട് ചെയ്‌തു. വിജയിച്ച ശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചുവെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുക അസാദ്ധ്യമായിരുന്നുവെന്നും താൻ ഉന്നയിച്ച വിഷയം ശരിയാണെന്ന് വോട്ടർമാർക്ക് ബോദ്ധ്യമായിരുന്നുവെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.

അടിയൊഴുക്ക് ഇത്രത്തോളം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഒന്നാം റൗണ്ട് എണ്ണിയപ്പോൾത്തന്നെ സൂചന ലഭിച്ചിരുന്നു. എല്ലാ പഞ്ചായത്തിലും പ്രതീക്ഷിച്ചതിലും ഭൂരിപക്ഷം കിട്ടി. ധനരാജിന്റെ നാട്ടിൽ മൂവായിരത്തിലധികം വോട്ടിന് ലീഡ് കിട്ടിയെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.

സിപിഎം മുൻ ജില്ലാകമ്മിറ്റിയംഗമായ കുഞ്ഞികൃഷ്‌ണൻ സിറ്റിംഗ് എംഎൽഎ ടി ഐ മദുസൂദനനെതിരേ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. 7487 വോട്ടിന്റെ ഭൂരിപക്ഷം നേടി. പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ടാണ് സിപിഎം അദ്ദേഹത്തെ പുറത്താക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: V KUNHIKRISHNAN, CPM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA