SignIn
Kerala Kaumudi Online
Saturday, 23 May 2026 6.12 PM IST

കുട്ടികളുടെ ലൈബ്രറി അവധിക്കാല ക്ലാസ് സമാപനം

കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ അവധിക്കാല ക്ലാസ് സമാപനവും കുട്ടികളുടെ അരങ്ങേറ്റവും 28ന് രാവിലെ 10ന് നടക്കും. ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. ഗായിക ജൂവൽ മേരി റെജി ( ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം) മുഖ്യാതിഥിയാകും. കുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി.വിജയകുമാർ, വൈസ് പ്രസിഡൻ്റ് അഡ്വ.വി.ബി ബിനു, കുട്ടികളുടെ ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ.എം.പി ജോർജ് കോർഎപ്പിസ്കോപ്പ, റബേക്ക ബേബി ഐപ്പ് എന്നിവർ പ്രസംഗിക്കും. തുടർന്ന് അവധിക്കാല ക്ലാസുകളിൽ പങ്കെടുത്ത കുട്ടികളുടെ അരങ്ങേറ്റം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്സൈസ് വകുപ്പിന്റെ ബോധവത്ക്കരണ പരിപാടിയും തുടർന്ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL