SignIn
Kerala Kaumudi Online
Saturday, 23 May 2026 6.11 PM IST

മോനിപ്പള്ളി ശാഖയിൽ പ്രാർത്ഥനാസന്ധ്യ

മോനിപ്പിള്ളി: എസ്.എൻ.ഡി.പി യോഗം 407ാം നമ്പർ മോനിപ്പള്ളി ശാഖയുടെ നേതൃത്വത്തിൽ നവീകരിച്ച കുമാരനാശാൻ മെമ്മോറിയൽ ഹാളിന്റെയും നിർമ്മാണം പൂർത്തീകരിച്ച സ്റ്റേജിന്റെയും സമർപ്പണവും പ്രാർത്ഥനാസന്ധ്യയും ഇന്ന് നടക്കും. വൈകിട്ട് ഏഴിന് ശാഖാ ചെയർമാൻ പി.കെ ബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി നവീകരിച്ച ഹാളിന്റെ സമർപ്പണം നിർവഹിക്കും. യൂണിയൻ സെക്രട്ടറി സി.എം ബാബു സ്റ്റേജ് സമർപ്പണം നിർവഹിക്കും. ശാഖാ കൺവീനർ കെ.എസ് ജയപ്രകാശ്, കമ്മിറ്റി അംഗം സനിൽകുമാർ തടത്തിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് കോട്ടയം ഗുരുനാരായണ സേവാനികേതൻ അവതരിപ്പിക്കുന്ന ഭജനാമൃതം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL