SignIn
Kerala Kaumudi Online
Saturday, 23 May 2026 6.16 PM IST

ദേവസ്വം ബോർഡ് കോളേജുകളെ ഉന്നത നിലവാരത്തിലെത്തിക്കും: കെ. ജയകുമാർ

66
ശ്രീഅയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജിലെ ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനവുംനിർവഹിച്ചുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ ഐ. എ. എസ്. സംസാരിക്കുന്നു.

ഇരമല്ലിക്കര: ശ്രീഅയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജിലെ ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനവും പ്രതിഭാസംഗമവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഗവേഷണോന്മുഖരായ വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നതായിരിക്കണം കലാലയങ്ങളുടെ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കലാലയങ്ങളിൽ ഒരുക്കി നൽകുന്നതിന് ബോർഡ് പ്രതിജ്ഞാബദ്ധമാണ്.

ബോർഡിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഈ വർഷം മുതൽ പ്രത്യേക വാർഷിക ബഡ്ജറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും, കലാലയങ്ങളിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ അവതരണ ഗാനത്തിന്റെ രചയിതാവും കവിയുമായ ജി. നിശീകാന്തിന് ഉപഹാരം സമർപ്പിച്ചു. കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. നിത ബി രചിച്ച ‘ക്ലൈമറ്റ് ചേഞ്ച് & പബ്ലിക് ഹെൽത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.ഡി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശ് സ്വാഗതം പറഞ്ഞു. ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠന കേന്ദ്രം രക്ഷാധികാരി ബോധിനി കെ.ആർ. പ്രഭാകരൻ നായർ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിയർ ഗീത ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് എൻജിനീയർ അരുൺ ആർ, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.സി. രാധാകൃഷ്ണൻ നായർ, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. നിത ബി, ഹെഡ് അക്കൗണ്ടന്റ് ഷിബു എസ്., പി.ടി.എ വൈസ് പ്രസിഡന്റ് ലേഖ പി.വി തുടങ്ങിയവർ സംസാരിച്ചു. പേൾ ജൂബിലി ജനറൽ കൺവീനർ ഡോ. എൻ. മാധവൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL