
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ തീയതി നീട്ടില്ല. 2024 ഡിസംബർ 31 വരെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കുമാണ് പിഴയിളവ് അനുവദിക്കുന്നത്. ഇ-ചെലാൻ കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുകയാണ്. അതിനാലാണ് ഇ-ചെലാനുകളുടെ തുകയിൽ 50 ശതമാനം ഇളവ് നൽകുന്നത്. ഇളവ് ലഭിക്കുന്നതിനായി https://services.mvd.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |