കണ്ണൂർ: സൂപ്പർ ലീഗ് ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ നേതൃത്വത്തിൽ സമ്മർവെക്കേഷനിൽ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രോജക്ട് ഗെയിം ചേഞ്ചർ, സൂപ്പർ സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനവും ജേഴ്സി ആൻഡ് ബോൾ ലോഞ്ചും നടന്നു. ഉദ്ഘാടനം കണ്ണൂർ വാരിയേഴ്സ് എഫ്.സി ഡയറക്ടർ സി.എ. മുഹമ്മദ് സാലിഹ് ക്യാമ്പിലെ വിദ്യാർത്ഥിക്ക് പാസ് നൽകി നിർവഹിച്ചു. ചടങ്ങിൽ സമ്മർ ക്യാമ്പിനുള്ള ബോൾ കേരള ഫുട്‌ബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ എ.കെ. ഷരീഫും ജേഴ്സി ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.കെ. അബ്ദുൽ നിസാറും സിഗ്മ സ്‌ക്യാൻ മാനേജിംഗ് ഡയറക്ടർ ഡോ. മുനീസ് അഷ്റഫും ചേർന്ന് പുറത്തിറക്കി. ജുവൽ ജോസ്, ഷഫീഖ് ഹസ്സർ മഠത്തിൽ, നിധിൻ, ഷബീർ അബ്ദുൽ കാദർ സംസാരിച്ചു. വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |