പാലക്കാട്: 'ഭാരത സെൻസസ് 2027' ന്റെ ഭാഗമായി എന്യൂമറേറ്റർമാർക്കും ഉദ്യോഗസ്ഥർക്കുമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി സംസാരിച്ചു. ജില്ലാ സെൻസസ് ഓഫീസറായ എ.ഡി.എം കെ.സുനിൽകുമാർ, ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ പി.സുരേഷ് കുമാർ, ജില്ല പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സെൻസസ് ഡയറക്ടർ ഓഫീസിൽ നിന്നുള്ള പരിശീലകരായ എം.എസ്.രേവതി, ഗായത്രി സുരേഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |