പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് ദ്വൈവാർഷിക തിരഞ്ഞെടുപ്പ് ജനറൽബോഡിയോഗം ചേർന്നു. 2026-28 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും 40-ാം വാർഷിക ആഘോഷവും കുടുംബ സംഗമവും മുതിർന്ന വ്യാപാരികളെ ആദരിക്കൽ ചടങ്ങും നടന്നു. കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സമിതി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് ജില്ല പ്രസിഡന്റുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.പി.ഷക്കീർ റിപ്പോർട്ടും ട്രഷറർ ടി.വി.സുധീർ കണക്കും അവതരിപ്പിച്ചു. ഭാരവാഹി തിരെഞ്ഞെടുപ്പിൽ കെ.ആർ.ബാലനെ പ്രസിഡന്റായി തെരെഞ്ഞെടുത്തു. ടി.പി.ഷക്കീർ (ജന സെക്രട്ടറി), പി.വി.സുധീർ(ട്രഷറർ), ടി.എൻ.സുബാഷ്, സലിം ചുങ്കത്ത്, സുകുമാരൻ ഐഡിയൽ (വൈസ് പ്രസിഡന്റുമാർ), ശശി പ്രീമിയർ, സത്യരാജ്, ബിനീഷ് പി ബി (സെക്രട്ടറിമാർ) എന്നിവരെയും തെരെഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |