തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഷീറ്റ് മെറ്റൽ വർക്കർ) (കാറ്റഗറി നമ്പർ 664/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) (കാറ്റഗറി നമ്പർ 673/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) (കാറ്റഗറി നമ്പർ 658/2023), മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ (കാറ്റഗറി നമ്പർ 68/2024),വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 200/2024),കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ മാനേജർ ഗ്രേഡ് 4 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 720/2023),കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷനിൽ സെക്രട്ടറി കം ഫിനാൻസ് മാനേജർ (കാറ്റഗറി നമ്പർ 440/2022) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
റാങ്ക്ലിസ്റ്റ്
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മോൾഡർ (കാറ്റഗറി നമ്പർ 94/2023), കൊല്ലം ജില്ലയിൽ തുറമുഖ വകുപ്പിൽ സീമാൻ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 482/2023) തസ്തികകളിലേക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം:കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 12, 13, 14, 27, 28 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിലും 27, 28 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും 19, 20, 21, 27, 28 തീയതികളിൽ പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് കെമിസ്ട്രി (കാറ്റഗറി നമ്പർ 570/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 14 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |