തിരുവനന്തപുരം: കൊന്നിട്ടു വരൂ പാർട്ടി കൂടെയുണ്ടെന്ന സന്ദേശമാണ് പ്രവർത്തകർക്ക് സി.പി.എം നൽകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. കണ്ണൂർ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും സംരക്ഷിക്കുമെന്ന നിലപാട് ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സി.പി.എം ആവുന്നത് പാർട്ടിയുടെ സംരക്ഷണം മൂലമാണ്. കൊലപാതക രാഷ്ട്രീയത്തെ സി.പി.എം തള്ളിപ്പറഞ്ഞാൽ സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കും. സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധു മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |