SignIn
Kerala Kaumudi Online
Monday, 25 May 2026 7.58 AM IST

ഇന്നലെ 14,424 രോഗികൾ, 194 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് 14,424 പേർ കൂടി കൊവിഡ് ബാധിതരായി.

194 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 10,631 ആയി.

24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്​റ്റ് പോസി​റ്റിവി​റ്റി 13.45 ശതമാനമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 109 പേർ പുറത്ത് നിന്ന് വന്നവരാണ്. 13,535 പേർ സമ്പർക്ക രോഗികളാണ്. 718 പേരുടെ ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവർത്തകർകരും രോഗബാധിതരായി. 17,994 പേർ രോഗമുക്തരായി.


@തിരുവനന്തപുരം മുന്നിൽ


രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിൽ ഇന്നലെ

2030 കേസുകൾ റിപ്പോർട്ട് ചെയ്തു.

കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂർ 750, ഇടുക്കി 673, കോട്ടയം 580, കാസർകോട് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനെയാണ് മ​റ്റു ജില്ലകളിലെ സ്ഥിതി.


@ചികിത്സയിൽ 1,35,298

@രോഗമുക്തർ 25,42,242

@നിരീക്ഷണത്തിൽ 5,80,417
@ഹോട്ട് സ്‌പോട്ടുകൾ 891

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA