തൊടുപുഴ: നഷ്ടപ്പെട്ട 18000 രൂപ വില വരുന്ന സ്മാർട്ട്ഫോൺ കണ്ടെത്തി ഉടമയ്ക്ക് കൈമാറി മുട്ടം പൊലീസ്. മുട്ടം പുള്ളിക്കാട്ട് വീട്ടിൽ ജോർജ്ജ് ജോസഫിന്റെ മൊബൈൽ ഫോൺ കഴിഞ്ഞ തിങ്കളാഴ്ചയാണ് നഷ്ടപ്പെട്ടത്. വീട്ടിലേക്ക് പോകുന്നതിനിടയിൽ നടപ്പാതയ്ക്ക് സമീപത്തായി തന്റെ ഇരുചക്രവാഹനത്തിൽ സൂക്ഷിച്ചിരുന്ന ഫോണാണ് തിരികെ വന്നപ്പോൾ കാണാതായത്. ഫോൺ മോഷണം പോയതായി കാണിച്ചു ഉടമ നൽകിയ പരാതിയെ തുടർന്ന് സി.ഇ.ഐ.ആർ ആപ്പ് വഴി പൊലീസ് നടത്തിയ അന്വേഷണത്തിൽ തൊടുപുഴയിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്ന് വ്യാഴാഴ്ച ഫോണിൽ സിം കാർഡ് ആക്ടീവായതായി കണ്ടെത്തി. പൊലീസ് ഇവിടെത്തിയപ്പോൾ ഒരു അന്യസംസ്ഥാന തൊഴിലാളിയാണ് ഫോൺ നൽകിയതെന്ന് കടയുടമ അറിയിച്ചു. ഇൻസ്‌പെക്ടർ വി.ആർ. സുനിലിന്റെ നിർദ്ദേശപ്രകാരം എസ്.ഐ എം.സി. ഹരീഷ്, എസ്.സി.പി.ഒ നിഷാദ്, സി.പി.ഒ മരിയ എന്നിവരാണ് അന്വേഷിച്ചത്. വ്യാഴാഴ്ച സ്റ്റേഷനിൽ നിന്ന് ഫോൺ ഉടമയ്ക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |