SignIn
Kerala Kaumudi Online
Saturday, 23 May 2026 6.16 PM IST

ടോപ്പ് സ്റ്റേഷനിൽ സഞ്ചാരികൾക്ക് നേരെയുണ്ടായ അതിക്രമം: തമിഴ്നാട് പൊലീസ് പരാതി സ്വീകരിച്ചു

മൂന്നാർ: ടോപ്പ് സ്റ്റേഷനിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ തമിഴ്നാട് പൊലീസ് പരാതി സ്വീകരിച്ചു. തേനി കളക്‌ട്രേറ്റിൽ നിന്ന് നിർദ്ദേശം ലഭിച്ചതോടെയാണ് തമിഴ്നാട്ടിലെ കൊരങ്ങണി പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു ടോപ്പ് സ്റ്റേഷനിൽ വിനോദ സഞ്ചാരികൾക്ക് നേരെയും വാഹനത്തിന് നേരെയും പ്രദേശത്തെ ചിലയാളുകളുടെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആക്രമണം നേരിട്ട വർക്കല സ്വദേശികളാണ് തമിഴ്നാട് പൊലീസിൽ പരാതി നൽകിയത്. ആദ്യം പരാതി സ്വീകരിക്കാൻ വിസമ്മതിച്ച പൊലീസ് പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം ലഭിച്ചതോടെ പരാതി സ്വീകരിക്കുകയായിരുന്നെന്നാണ് വിവരം. വർക്കലയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ സംഘമാണ് കഴിഞ്ഞ ദിവസം ടോപ്പ് സ്റ്റേഷനിൽ ആക്രമണത്തിനിരയായത്. റോഡിൽ ബസ് നിറുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അതിക്രമത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം. സഞ്ചാരികൾക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതോടെ സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ മാത്രം മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായത് പത്തോളം അക്രമ സംഭവങ്ങളാണ്. സഞ്ചാരികൾക്ക് നേരെയുള്ള അതിക്രമ സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ഇക്കാര്യത്തിൽ പൊലീസ് വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL