SignIn
Kerala Kaumudi Online
Saturday, 23 May 2026 6.12 PM IST

സി.കെ.എം കുടുംബയോഗം ട്രസ്​റ്റ് വാർഷിക പൊതുയോഗം

കോട്ടയം: സി.കെ.എം (ചെമ്പൻകുഴി, കാരിക്കോട്, മാക്കത്തടം) കുടുംബയോഗം ട്രസ്റ്റിന്റെ 8 ​ാം വാർഷിക പൊതുയോഗം രാജമ്മ ബാബുവിന്റെ വസതിയിൽ (പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം) നാളെ രാവിലെ 9 മുതൽ 2 വരെ നടക്കും. പ്രസിഡന്റ് കെ.എസ്. സലി അദ്ധ്യക്ഷത വഹിക്കുന്ന യോഗം കെ.എൻ. സഞ്ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി. എൻ. ദേവരാജൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. കൗതുക ക്വിസ് സുചിത്ര സുധീഷ് നയിക്കും. ആനന്ദകരമായ കുടുംബ ജീവിതം സംബന്ധിച്ച് ആത്മജവർമ്മ തമ്പുരാൻ (ക്ഷത്രിയക്ഷേമസഭ സംസ്ഥാന സെക്രട്ടറി' മീഡിയ സെൽ) ക്ലാസ് എടുക്കും. വത്സമ്മ ശിവൻകുട്ടി, രമണി ശശിധരൻ,​ ശശി സി.ആർ, സരസമ്മ ശശിധരൻ, അനിൽകുമാർ എന്നിവർ സംസാരിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികൾ ഉണ്ടായിരിക്കും. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, FAMILYMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL