SignIn
Kerala Kaumudi Online
Sunday, 26 April 2026 4.33 AM IST

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു,​ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

Increase Font Size Decrease Font Size Print Page
photo

ചേർത്തല: തണ്ണീർമുക്കം കണ്ണങ്കര കവലയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു,ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. തണ്ണീർമുക്കം കണ്ണങ്കര തറയിൽ ജോയിക്കാണ് (55) ഗുരുതരമായി പരിക്കേറ്റത്. ഇരു കാലുകളും കൈകളും ഒടിഞ്ഞ ജോയിയെ കോട്ടയം മെഡിക്കൽ കാേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടത്തിപറമ്പ് കവലയിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ജോയി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം സ്റ്റാൻഡിലേയ്ക്ക് മടങ്ങുന്നതിനിടെ വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് വരുകയായിരുന്ന കാർ ഓട്ടോ റിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുൻവശം പൂർണ്ണമായും തകർന്നു. കാറിന്റെ ബോണറ്റും മുൻവശത്തെ ബമ്പറും തകർന്നു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുഹമ്മ പൊലീസ് കേസെടുത്തു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.