SignIn
Kerala Kaumudi Online
Sunday, 24 May 2026 1.47 AM IST

വിദേശ യാത്ര: പ്രധാനമന്ത്രിയുടെ നിർദേശം ഗുണമാകുമെന്ന് എച്ച്.എ.ഐ

hai

കൊച്ചി: വിദേശ രാജ്യത്തേക്കുള്ള വിനോദ സഞ്ചാര യാത്രകൾ ഒഴിവാക്കി ആഭ്യന്തര ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ യാത്ര ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ഇന്ത്യൻ ഹോസ്‌പിറ്റാലിറ്റി വ്യവസായത്തിന്റെ പ്രമുഖ സംഘടനയായ ഹോട്ടൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എച്ച്.എഐ) സ്വാഗതം ചെയ്തു. പശ്ചിമേഷ്യൻ യുദ്ധം ഇറക്കുമതി ചെലവ് കൂട്ടുന്ന സാഹചര്യത്തിൽ വിദേശ നാണയം സംരക്ഷിക്കാൻ തീരുമാനം സഹായകമാകും. ആഭ്യന്തര ടൂറിസം, ഹോട്ടൽ മേഖലകൾക്ക് പുതിയ ഉണർവ് പകരാൻ സഞ്ചാരികൾക്ക് ഇതിലൂടെ കഴിയും.

ആഗോളതലത്തിൽ മത്സര യോഗ്യവും സുസ്ഥിരവുമായ ഒരു വിനോദസഞ്ചാര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ഹോട്ടൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ പ്രസിഡന്റും റാഡിസൺ ഹോട്ടൽ ഗ്രൂപ്പിന്റെ ദക്ഷിണേഷ്യ ചെയർമാനുമായ കെ.ബി. കച്രു പറഞ്ഞു,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360