SignIn
Kerala Kaumudi Online
Saturday, 23 May 2026 5.05 PM IST

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തെരച്ചിൽ ദൗത്യവുമായി സൈന്യം

rajori-encounter

ശ്രീനഗർ: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ.വനത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. രജൗരിയിലെ ഡോറിമൽ വനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്.

കുറഞ്ഞത് മൂന്ന് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. മറ്റ് തീവ്രവാദികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. നിലവിൽ പ്രദേശത്ത് വൻ സന്നാഹത്തോടെ സൈന്യം പ്രത്യാക്രമണവും സംയുക്ത തെരച്ചിൽ ഓപ്പറേഷനും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ ആർമി, കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സ് , ജമ്മു കശ്മീർ പൊലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഈ ദൗത്യം നിർവ്വഹിക്കുന്നത്. രജൗരിയിലെ കനത്ത വനവും കുന്നുകളും നിറഞ്ഞ പ്രദേശത്താണ് ഭീകരർ നിലയുറപ്പിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU AND KASHMIR, RAJOURI ENCOUNTER, INDIAN ARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360