SignIn
Kerala Kaumudi Online
Sunday, 24 May 2026 1.46 AM IST

മത്സ്യത്തൊഴിലാളികൾക്ക്  കുളവാഴ പരിശീലന പരിപാടി 

k

മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി നേട്ടമുണ്ടാക്കാം

കൊച്ചി: ജലാശയങ്ങൾക്ക് ഭീഷണിയായ കുളവാഴയുടെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിന് കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷനും എം.പി.ഇ.ഡി.എ - നെറ്റ്ഫിഷും ചേർന്ന് നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. എറണാകുളം വളന്തക്കാട്, വൈക്കം ചെമ്മനാകരി എന്നിവിടങ്ങളിലെ 40 മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഫ്യൂച്ചർ കേരള മിഷൻ സയന്റിഫിക് അഡ്വൈസർ ഡോ. ജി. നാഗേന്ദ്ര പ്രഭു, സ്കൂൾ ഒഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. പി. രശ്മി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ ശില്പശാലയിൽ പങ്കെടുത്തവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു. ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, എം.പി.ഇ.ഡി.എ റീജിയണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.ജി ശ്രീനാഥ് , ഡോ. ജോയ്സ് വി. തോമസ്, ഡോ. രാധാകൃഷ്ണൻ ഉണ്ണി, ജെയിൻ സർവകലാശാല ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ് ഡോ. കെ മധുകുമാർ എന്നിവർ പങ്കെടുത്തു. പരിശീലനം ലഭിച്ചവർക്ക് സ്റ്റാർട്ടർ കിറ്റുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360