SignIn
Kerala Kaumudi Online
Sunday, 24 May 2026 3.36 AM IST

പ്രവാസികൾക്കായി നോർക്ക ബിസിനസ് ക്ലിനിക്ക്

norka

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുന്ന ബിസിനസ് ക്ലിനിക്ക് നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ നാളെ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സംരംഭക സാദ്ധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഉചിതമായ പദ്ധതികൾ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകൾ, വിവിധ ലൈസൻസുകൾ, കേന്ദ്ര, സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ എന്നിവയിൽ അവബോധം നൽകുന്നതിനുമാണ് ക്ളിനിക്ക് ലക്ഷ്യമിടുന്നത്. നോർക്ക ബിസിനസ് ക്ലിനിക്കിന്റെ ലോഗോ പ്രകാശനം സി.ഇ.ഒ അജിത് കോളശേരി നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360