SignIn
Kerala Kaumudi Online
Sunday, 10 May 2026 8.23 PM IST

പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യയെ അവർ‌ കൊന്ന് സെപ്‌ടിക് ടാങ്കിലിട്ടു; തുറന്നുപറഞ്ഞ് ആലപ്പി അഷ്റഫ്

Increase Font Size Decrease Font Size Print Page

prithviraj

അഭിനയിച്ചവരെക്കാളും മികവോടെ അഭ്രപാളിയിൽ താരങ്ങളുടെ ശബ്ദമായി മാറിയവരാണ് ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ. മലയാള സിനിമാലോകത്തെ താരറാണിമാർക്ക് ശബ്ദം നൽകിയ അതുല്യ കലാകാരിയായ ആന്ദവല്ലിയുടെ ജീവിതവുമായി ബന്ധപ്പെട്ട് അധികമാർക്കും അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

'ഒരുകാലത്ത് ഏറ്റവും തിരക്കുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു ചന്ദ്രമോഹനും ആനന്ദവല്ലിയും. ഞാൻ ആനന്ദവല്ലിയെ ആദ്യമായി കാണുന്നത് ദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെരിലാന്റ് സ്റ്റുഡിയോയിൽ നടക്കുമ്പോഴാണ്. അന്നത്തെ മെരിലാന്റ് സ്റ്റുഡിയോ മാനേജർ വെളിയം ചന്ദ്രന്റെ ഭാര്യയായിരുന്നു അവർ. പിന്നീട് ആ ബന്ധത്തിൽ എന്തോ താളപ്പിഴകളുണ്ടായി അവർ പിരിഞ്ഞു.പിന്നീട് സംവിധായകൻ കെ എസ് ഗോപാലകൃഷ്ണനുമായി അവർ ജീവിതം ആരംഭിച്ചു.

മദ്രാസിൽ ഡബ്ബിംഗിന് ചെല്ലുമ്പോഴാണ് ചന്ദ്രമോഹനെ ഞാൻ ആദ്യമായി കാണുന്നത്. ചന്ദ്രമോഹനും ഭാര്യ ജയശ്രിയുമൊക്കെ സന്തോഷത്തോടെ മദ്രാസിലായിരുന്നു താമസിച്ചിരുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകനും നായികയും പ്രണയിക്കുന്നതുപോലെ അവർക്ക് വേണ്ടി ശബ്ദം നൽകിയവരും ഡബ്ബിംഗ് കഴിഞ്ഞപ്പോൾ പരസ്പരം പ്രണയത്തിലായി.


രണ്ടുപേരും അവരവരുടെ കുടുംബങ്ങളെ മറന്ന് ഒന്നായി. വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഇവരുടെ ഒത്തുചേരൽ. ഞാൻ സംവിധാനം ചെയ്ത 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിലെ നായികയ്ക്ക് ശബ്ദം നൽകിയിരുന്നത് ആനന്ദവല്ലിയായിരുന്നു. രാത്രി ഏഴ് മണിക്ക് ഡബ്ബിംഗ് തുടങ്ങിയാൽ രാവിലെയായിരിക്കും തീരുക.

അന്ന് എന്റെ കൂടെ അസിസ്റ്റന്റിനെ പോലെ നടക്കുന്ന ഒരു കോമഡി നടനുണ്ടായിരുന്നു. കാവറ ശശാങ്കൻ. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. നായികയുടെ ഡബ്ബിംഗ് തുടങ്ങാൻ സമയമായിരിക്കെ അതിന്റെ പ്രൊഡക്ഷൻ കൺട്രോളർ അപ്പി രാധാകൃഷ്ണൻ എന്നോട് വന്ന് പറയുന്നു 'അണ്ണാ ഇന്ന് രാത്രി കാറിൽ ഞാനൊന്ന് അർഞ്ചന്റായി പോകുകയാണെന്ന്. എന്താണിത്ര അർജന്റെന്ന് ചോദിച്ചപ്പോൾ, എന്നോടൊപ്പം കാവറ ശശാങ്കൻ നിൽക്കുന്നതുകൊണ്ട് അൽപം മടിച്ച് അദ്ദേഹം കാര്യം പറഞ്ഞു. ഇന്നിവിടെ ആനന്ദവല്ലി ഡബ്ബ് ചെയ്യുമ്പോൾ ചന്ദ്രമോഹൻ അവന്റെ സാധനങ്ങളൊക്കെയെടുത്ത് ആനന്ദവല്ലിയിൽ നിന്ന് രക്ഷപ്പെടുകയാണെന്ന്. അവർ തമ്മിൽ ഭയങ്കര പ്രശ്നമാണെന്നും, വഴക്കിട്ടാൽ ആനന്ദവല്ലി ലോക്കൽ റൗഡിയെ വിളിച്ചുവരുത്തി ചന്ദ്രമോഹനെ ഭീഷണിപ്പെടുത്തുമെന്നും പറഞ്ഞു.

പിന്നീട് കുറച്ചുകാലത്തിന് ശേഷം ചന്ദ്രമോഹൻ ഡബ്ബിംഗ് ആർട്ടിസ്റ്റായ അമ്പിളിയെ വിവാഹം കഴിച്ചു. ആനന്ദവല്ലിയുടെ ആദ്യ വിവാഹത്തിലെ ഏകമകനായിരുന്നു ദീപൻ എന്ന സംവിധായകൻ. പൃഥ്വിരാജിനെവച്ച് പുതിയ മുഖം എന്ന ചിത്രം സംവിധാനം ചെയ്തത് ദീപനായിരുന്നു. ദീപന്റെ ജീവിതത്തിലും ഒരു ദുരന്ത കഥയുണ്ട്. ഭാര്യയും ഭാര്യയുടെ അമ്മയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് കേബിൾ ടിവി കണക്ഷൻ കൊടുക്കാൻ വന്ന രണ്ട് ക്രിമിനലുകൾ രണ്ട് സ്ത്രീകളെയും കൊന്ന് സ്വർണവും പണവും അപഹരിച്ചു. മൃതദേഹങ്ങൾ ആ വീട്ടിലെ തന്നെ സെപ്ടിക് ടാങ്കിൽ താഴ്ത്തി. അത് പത്രങ്ങളിലെല്ലാം കോളിളക്കം സൃഷ്ടിച്ചു.'- അദ്ദേഹം പറഞ്ഞു.

TAGS: ALLEPPEY ASHRAF, MOVIENEWS, PRITHVIRAJ, MALAYALAM MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY