SignIn
Kerala Kaumudi Online
Saturday, 23 May 2026 6.42 PM IST

മോദിയെ പ്രശംസിക്കാൻ വേണ്ടി മാത്രം ചർച്ചയിൽ ഇടയ്ക്ക് കയറി ബൈഡൻ; ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് അഭിനന്ദന പ്രവാഹം; ചൈന പരാജയമെന്നും യുഎസ് പ്രസിഡന്റ്

quad-summit-tokyo-2022

ടോക്യോ: ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൊവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തതിനാണ് ബൈഡൻ മോദിയെ പ്രശംസിച്ചത്.

സ്വേച്ഛാധിപത്യ രീതിയിലൂടെ ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങൾക്ക് ലോകത്തെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും എന്നൊരു തെറ്റിദ്ദാരണ എല്ലാവർക്കുമുണ്ട്. എന്നാൽ മോദിയുടെ വിജയം ആ തെറ്റിദ്ദാരണയെ തകർത്തു. ജനാധിപത്യ രാജ്യങ്ങൾക്കും കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് മോദി ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തുവെന്നും ബൈഡൻ വ്യക്തമാക്കി.

ഇക്കാര്യങ്ങൾ ബൈഡൻ പ്രസംഗിക്കാനായി മുന്നേ തയ്യാറാക്കിക്കൊണ്ടുവന്ന കുറിപ്പിൽ ഉണ്ടായിരുന്നില്ല. ചർച്ചയ്ക്കിടെ പ്രത്യേക ഇടപെടൽ നടത്തിയാണ് അദ്ദേഹം മോദിയെ പ്രശംസിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

താരതമ്യേന ഒരേ വലിപ്പമുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാൽ കൊവിഡിനെ നേരിടുന്നതിലുള്ള ഇന്ത്യയുടെ വിജയത്തെയും ചൈനയുടെ പരാജയത്തെയും ബൈഡൻ താരതമ്യം ചെയ്തു.

ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്ന വാക്സിനുകൾ കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് അവർക്ക് കരുത്തേകുന്നുണ്ട്. അത് ഇന്ത്യയുടെ വിജയം തന്നെയാണ്. ആശയങ്ങളുടെ സൈദ്ധാന്തിക സംവാദത്തിൽ വിജയിക്കുന്നതിനേക്കാൾ വിലയേറിയതാണ് അത്തരം വിജയമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറഞ്ഞു.

ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇന്ത്യയുടെ സംഭാവനകളെ അഭിനന്ദിച്ചു. ക്വാഡ് വാക്സിൻ ഇനിഷ്യേറ്റീവിന് കീഴിൽ വിതരണം ചെയ്ത ഇന്ത്യൻ നിർമ്മിത വാക്സിനുകൾ തായ്‌ലൻഡും കംബോഡിയയും നന്ദിയോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, MODI, BIDEN, US, INDIA, JAPAN, AUSTRALIA, COVID, TOKYO, QUAD SUMMIT, QUAD, CHINA, CORONA, NARENDRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360