SignIn
Kerala Kaumudi Online
Saturday, 09 May 2026 11.32 AM IST

ക്ഷേമപെൻഷൻ  വോട്ടാക്കാൻ  നീക്കം; കുടിശിക തദ്ദേശ ഇലക്ഷന് മുമ്പ് തീർക്കും

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാപെൻഷൻ വിതരണം വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലുമായി പിണറായി സർക്കാർ. ഒരുവർഷമായി ഒരു മാസവും മുടങ്ങാതെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നുണ്ട്. അതിനു മുമ്പ് അഞ്ച് മാസത്തെ കുടിശിക വന്നിരുന്നു. അതിൽ രണ്ടെണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തു.ശേഷിക്കുന്ന മൂന്നെണ്ണം തദ്ദേശഇലക്ഷന് മുമ്പ് നൽകാനാണ് നീക്കം. വിഷുവിന് കുടിശികയുടെ ഒരു ഗഡു നൽകാൻ ആലോചിച്ചുവെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം നടന്നില്ല. ആ ഗഡു മേയ് മാസത്തിൽ നൽകും. ഓണത്തിനും തദ്ദേശഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പും ഓരോ ഗഡുക്കൾ നൽകുന്നതോടെ കുടിശിക തീരും. അതോടെ, ക്ഷേമപെൻഷൻ പൂർണമായും നൽകിയ സർക്കാർ എന്ന പ്രചാരണം ശക്തമാക്കും.

ബാധ്യതയ്ക്ക് മുകളിൽ ബാധ്യത

# മൂന്ന് ഗഡുക്ഷേമ പെൻഷൻ കുടിശിക കൊടുക്കാൻ മാത്രം 2700 കോടി വേണം.ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് വേണ്ടി രൂപികരിച്ച പെൻഷൻ കമ്പനിക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്ന് സമാഹരിച്ച വായ്പയും അതിന്റെ പലിശയും ചേർത്ത് 20000കോടിരൂപ സർക്കാർ കൊടുക്കാനുമുണ്ട്. ഇതിന് പുറമെ പെൻഷൻ വീട്ടിലെത്തിച്ച് നൽകാൻ ഏർപ്പെടുത്തിയ സഹകരണ ജീവനക്കാർക്ക് ഇൻസെന്റീവ് ഒൻപത് മാസത്തെ കുടിശികയുണ്ട്.അത് നൽകാനും വേണം 61.2കോടിരൂപ.

# ക്ഷേമപെൻഷൻ വിതരണത്തിന് നാമമാത്രമായിട്ടാണെങ്കിലും കേന്ദ്രസഹായമുണ്ട്. അത് പക്ഷെ കൃത്യമായി കിട്ടുന്നില്ല. പെൻഷൻ നൽകാൻ പ്രത്യേക കമ്പനി രൂപീകരിച്ച് അതിന്റെ പേരിൽ വായ്പയെടുത്ത് പിന്നീട് പണം കിട്ടുമ്പോൾ തിരിച്ചടവ് നടത്തിയുള്ള പണത്തിന്റെ റോളിംഗിന് ശ്രമിച്ചുവെങ്കിലും അതും കേന്ദ്രം തടഞ്ഞു.ക്ഷേമപെൻഷൻ വിതരണത്തിന് വായ്പയെടുത്താൽ അത്രയും തുക കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറക്കുമെന്നാണ് മുന്നറിയിപ്പ്.

വോട്ടർമാരിൽ നാലിൽ

ഒരാൾക്ക് ക്ഷേമപെൻഷൻ

62 ലക്ഷം പേർ:

ക്ഷേമപെൻഷൻ

ലഭിക്കുന്നവർ

2.68 കോടി:

മൊത്തം

വോട്ടർമാർ

4:1

വോട്ടർമാരും പെൻഷൻ

വാങ്ങുന്നവരും

തമ്മിലുള്ള അനുപാതം

1600രൂപ:

പ്രതിമാസ

ക്ഷേമ പെൻഷൻ

11000 കോടി:

ഒരു വർഷം ക്ഷേമ പെൻഷന്

ചെലവാകുന്ന തുക

36110 കോടി:

ഇപ്പോഴത്തെ സർക്കാർ

ഇതുവരെ ചെലവാക്കിയത്

TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ