
ചേർത്തല: ജയൻ കടക്കരപ്പള്ളി ഫുൾമാർക്ക് സിനിമയുടെ ബാനറിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡോക്യുമെന്ററി 'തോടിന്റെ കാവലാൾ' ചിത്രീകരണം ചേർത്തലയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു.ടി.ബി കനാലിന് സമീപം നടന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ മന്ത്രി പി.പ്രസാദ് നിർവഹിച്ചു.തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനീഷ് വാരനാട് ഫസ്റ്റ് ക്ലാപ്പ് അടിച്ചു.പരിസ്ഥിതി പ്രവർത്തകനും മാലിന്യ നിർമ്മാർജ്ജനരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന ആർ.സബീഷ് മണവേലിയുടെ സമൂഹ്യജീവിതമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.ക്യാമറ നിത്യാനന്ദ ജഗൻ,എഡിറ്റർ അഭിജിത്ത് നമ്പ്യാങ്കാവ്,സൗണ്ട് ഡിസൈനിംഗ് ആൽഫ്രഡ് ജോജു,പി.ആർ.ഒ പി.ആർ.സുമേരൻ.ഡി.സന്തോഷ്,ഷാജിമോൻ,പോൾ ഐസക്ക്,ബെൻസിലാൽ തുടങ്ങിയ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |