
കൊച്ചി: ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിക്കുന്ന മിസ് യൂണിവേഴ്‌സ് കേരള സൗന്ദര്യമത്സരത്തിന് കൊച്ചിയിൽ തുടക്കമായി. ബീനാ കണ്ണൻ കൊറ്റിയൂരാണ് ടൈറ്റിൽ സ്‌പോൺസർ. മിസ് യൂണിവേഴ്‌സ് ഇന്ത്യ വേദിയിലേക്കുള്ള ഔദ്യോഗിക എൻട്രിയാണ് ഈ മത്സരം. ഇതിലെ വിജയി മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. 23 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 25ന് കൊച്ചി ശീമാട്ടിയിലെ ബീന കണ്ണൻ കൊറ്റിയൂരിൽ സെമിഫൈനൽ അരങ്ങേറും. ശീമാട്ടി സി.ഇ.ഒ ബീനാ കണ്ണൻ, മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 വിജയി മണിക വിശ്വകർമ്മ, മിസ് യൂണിവേഴ്‌സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ് എന്നിവരാണ് വിധികർത്താക്കൾ. 26നാണ് ഗ്രാൻഡ് ഫിനാലെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |