
അങ്കമാലി: അങ്കമാലി നഗരത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ 15 പേർക്ക് കടിയേറ്റു. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സതേടി പ്രതിരോധ കുത്തിവയ്പ്പെടുത്തു. ഇന്നലെ രാവിലെ 8.45 മുതലാണ് തെരുവുനായ ആളുകളെ ഓടിനടന്ന് കടിക്കാൻ തുടങ്ങിയത്. ദേശീയപാതയിൽ ആലുവ റോഡിലും കിഴക്കേ പള്ളി ഭാഗത്തും നസ്രത്ത് മഠത്തിന് സമീപത്തും ബാങ്ക് ജംഗ്ഷനിലുമെല്ലാം ആളുകളെ നായ കടിച്ചു. വിദ്യാർത്ഥികൾ അടക്കം റോഡിലൂടെ നടന്നു പോയവർക്കാണ് കടിയേറ്റത്. ഹരിത കർമ്മ സേനാംഗത്തിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണം തുടർന്നതോടെ കറുത്ത നിറമുള്ള നായയെ നാട്ടുകാർ തല്ലിക്കൊന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |